You are Here : Home / News Plus

കാണാതായ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു

Text Size  

Story Dated: Sunday, December 25, 2016 09:35 hrs UTC

92 യാത്രക്കാരുമായി കാണാതായ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ നിന്ന് റഷ്യന്‍ രക്ഷാസേനയുടെ ഹെലികോപ്റ്ററുകള്‍ കണ്ടെത്തി. സോചിയിലെ കരിങ്കടല്‍ തീരത്ത് ഏകദേശം 1.5 കിലോമീറ്റര്‍ ദൂരത്തിലാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ അതിജീവിച്ച ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ടി.യു 154 എന്ന വിമാനമാണ് കാണാതായത്. റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്ന് സിറിയയി ലെ ലതാക്കായിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്ത് ഇരുപത് മിനിറ്റിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോസ്‌കോ സമയം രാവിലെ 5:40നാണ് വിമാനവുമായുള്ള ബന്ധം ഇല്ലാതായത്. റഷ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.