You are Here : Home / News Plus

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു

Text Size  

Story Dated: Tuesday, December 27, 2016 07:46 hrs UTC

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ജനുവരി 28 വരെ നീളുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തില്‍ വിവിധ സമ്മാന പദ്ധതികളും ഉണ്ടാകും, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തി രണ്ടാമത് എഡിഷനാണ് ഇത്തവണത്തേത്. വിവിധ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചാണ് ഈ വ്യാപാര ഉത്സവം അരങ്ങേറുന്നത്. 

ഉത്പന്നങ്ങള്‍ക്ക് ചിലയിടങ്ങളില്‍ 90 ശതമാനം ഡിസ്‌കൗണ്ട് വരെ ഈ കാലയളവില്‍നല്‍കുന്നുണ്ട്. ഒപ്പം വിവിധ സമ്മാനങ്ങളുമുണ്ട്. ദുബായ് ഷോപ്പിംഗ് മാള്‍ഗ്രൂപ്പ് പത്ത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. വെടിക്കെട്ടുകളും വിവിധ കലാപരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. 

ഡിസംബര്‍ 29 മുതല്‍ 31 വരെയും ജനുവരി 5 മുതല്‍ ഏഴ് വരെയും, 12 മുതല്‍14 വരെയും, 19 മുതല്‍21 വരെയും 26, 27, 28 തിയ്യതികളിലും ദുബായിലെ വിവിധ കേന്ദ്രങ്ങളിലായി വെടിക്കെട്ട് നടക്കും. ദുബായ് ഗ്ലോബല്‍വില്ലേജ് തന്നെയാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം. എല്ലാ ദിവസവും ഇവിടുത്തെ സ്‌റ്റേജുകളില്‍കലാപരിപാടികള്‍അരങ്ങേറും. വിവിധ രാജ്യങ്ങളുടെ പവിവിയനുമായാണ് ഗ്ലോബല്‍വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.