You are Here : Home / News Plus

രാജ്മോഹന്‍ ഉണ്ണിത്താനെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു

Text Size  

Story Dated: Wednesday, December 28, 2016 07:43 hrs UTC

കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ നേരെ കൊല്ലത്ത് കൈയ്യേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡി.സി.സി ഓഫീസിനടുത്ത് കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

ഡി.സി.സി ഓഫീസിന്റെ ഗേറ്റിന് അടുത്ത് വെച്ചായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഒരു സംഘം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കാറിലെത്തിയ അദ്ദേഹത്തെ തടയുകയും വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും ചെയ്തു. വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താനെതിരെയും കെ. മുരളീധരനെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.