You are Here : Home / News Plus

കശ്മീരില്‍ സൈനികവാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം

Text Size  

Story Dated: Thursday, December 29, 2016 05:39 hrs UTC

ജമ്മുകശ്‍മീരിലെ ബന്ദിപ്പോറില്‍ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.  തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

ബന്ദിപ്പോറിലെ ഹജിന്‍ പ്രദേശങ്ങളില്‍ ഭീകരവാദികള്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അതിരാവിലെ തന്നെ സൈന്യം ഇവിടെയെത്തിയിരുന്നു. പ്രദേശം മുഴുവന്‍ വളഞ്ഞ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ലഷ്‍കറെ ത്വയ്ബ നേതാവും സംഘത്തിന്റെ ഭാഗമായ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.