You are Here : Home / News Plus

കേന്ദ്രത്തിനെതിരെ ഇടത് മനുഷ്യച്ചങ്ങല ഇന്ന്

Text Size  

Story Dated: Thursday, December 29, 2016 05:42 hrs UTC

നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ എല്‍ഡിഎഫ് ഇന്ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി  പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും.

നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ പ്രതിഷേധ പരമ്പരകളുടെ തുടര്‍ച്ചയാണ് മനുഷ്യച്ചങ്ങല. രാജ്ഭവന്‍ മുതല്‍ കാസര്‍ക്കോട് ടൗണ്‍ വരെ 700 കിലോമീറ്റര്‍ നീളുന്ന ചങ്ങലയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം കലാസാംസ്‌ക്കാരിക നായകരും അണിചേരും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രിയും വിഎസ്സും കോടിയേരിയടക്കമുള്ള നേതാക്കള്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. വൈകീട്ട് അഞ്ചിന് ചങ്ങല തീര്‍ത്ത് പ്രതിജ്ഞയെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.