You are Here : Home / News Plus

കറന്‍സി നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഒരു ദിവസം കൂടി

Text Size  

Story Dated: Thursday, December 29, 2016 08:06 hrs UTC

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നാളെ അവസാനിക്കാനിരിക്കെ പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്ന നിര്‍ദ്ദേശവുമായി ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഇടപാടുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ കറന്‍സി ഇല്ലെന്ന് ബാങ്കുകള്‍ ധനമന്ത്രാലയത്തെ അറിയിച്ചു.

നോട്ട് അസാധുവാക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് രാജ്യത്തെ ബാങ്കുകള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചതു വഴി സൃഷ്ടിക്കപ്പെട്ട നോട്ട് ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയാല്‍ അനിയന്ത്രിതമായ പണം പിന്‍വലിക്കല്‍ നടക്കുമെന്നും ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ആവശ്യത്തിന് പണം ബാങ്കുകളില്‍ എത്തുന്നത് വരെയെങ്കിലും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.