You are Here : Home / News Plus

അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Text Size  

Story Dated: Friday, December 30, 2016 06:33 hrs UTC

അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.
കള്ളപ്പണക്കാർ രക്ഷപ്പെടാൻ ശ്രമിച്ചാൽ സർക്കാർ പിന്തുടർന്ന് പിടിക്കും എന്ന് പ്രധാനമന്ത്രി ഇന്നലെ ഒരഭിമുഖത്തിൽ പറഞ്ഞു.

രാജ്യത്തെ ജനങ്ങൾ കലാപം നടത്തിയില്ല എന്നതാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി നോട്ട് അസാധുവാക്കലിന്റെ വിജയത്തിന്റെ ഒരു ലക്ഷണമായി ഇന്നലെ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി പറഞ്ഞു 50 ദിവസം ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. നാളെ പ്രധാനമന്ത്രി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യും. എന്തൊക്കെയാണ് ഇനി സംഭവിക്കാൻ പോകുന്നത് എന്നതിന് രാജ്യ കാത്തിരിക്കുന്നു. 30നു ശേഷം അഴിമതിക്കാരുടെ കഷ്ടപ്പാട് കൂടും എന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.