You are Here : Home / News Plus

സൈബർ ആക്രമണം; 35 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

Text Size  

Story Dated: Friday, December 30, 2016 06:37 hrs UTC

തെരഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് 35 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി. 72 മണിക്കൂറിനകം രാജ്യം വിടാനാണ് നിർദ്ദേശം. രണ്ട് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി.

കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ രാജ്യത്ത് സൈബർ ആക്രമണത്തിനു കൂട്ടു നിന്നുവെന്നാരോപിച്ചാണ് റഷ്യൻ ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയത്. വാഷിംഗ്ടണിലെ എംബസിയിലും സാൻപ്രാൻസിസ്കോയിലെ കോൺസുലേറ്റിലും പ്രവർത്തിക്കുന്നവരാണിവർ..റഷ്യയുടെ ഇന്റലിജൻസ് ഏജനസികളായ GRU , FSB എന്നിവക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്ത72 മണിക്കൂറിനകം രാജ്യം വിടാനാണ് നിർദ്ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.