You are Here : Home / News Plus

ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം

Text Size  

Story Dated: Friday, December 30, 2016 08:59 hrs UTC

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍  ആറു തൊഴിലാളികള്‍ മരിച്ചു. അമ്പതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു അപകടം. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.
 
കനത്ത മഞ്ഞിനെ തുടർന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവർത്തനം  ആരംഭിക്കാനായത്.  രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.