You are Here : Home / News Plus

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലിസിന് വിഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Saturday, December 31, 2016 04:56 hrs UTC

മണ്ഡല പൂജയുടെ തലേദിവസം തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍  അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രിജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ പോലിസിന്  വിഴ്ചപറ്റിയിട്ടില്ലന്നും റിപ്പോര്‍ട്ട്. മണ്ഡലപൂ‍ജയുടെ തലേദിവസം ഡിസംബര്‍ ഇരുപത്തിയഞ്ചിന്  ദീപാരാധന സമയത്താണ്  മാളികപ്പുറം ക്ഷേത്രത്തിന് സമിപം തിക്കിലും തിരക്കിലും പെട്ട്  മുപ്പത്തിമൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയത്. ചവിട്ടേറ്റായിരുന്നു പലര്‍ക്കും പരുക്ക് ഏറ്റത്.

തിരക്ക് നിയന്ത്രിക്കുന്നകാര്യത്തില്‍ പോലിസിന് വിഴ്ചപറ്റിയിട്ടില്ലന്നാണ് ഐ ജി സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നത്.അപകടനടന്ന സ്ഥലത്തും പരുസരത്തുമായി ഏഴുപത്തി ഒന്ന് പോലീസ്കാര്‍ ഉണ്ടായിരുന്നു വെന്നും അപകടം നടന്ന സ്ഥലത്ത് പതിനൊന്ന് പോലീസ്കാര്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.