You are Here : Home / News Plus

അഖിലേഷിന് പിന്തുണയുമായി 150 ലധികം എം.എൽ.എമാര്‍

Text Size  

Story Dated: Saturday, December 31, 2016 08:33 hrs UTC

 ഉത്തര്‍പ്രദേശിൽ സമാജ് വാദി പാര്‍ടി പിളര്‍പ്പിലേക്ക്. പാര്‍ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഖിലേഷ് യാദവിന് 200 ഓളം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് സൂചന. മുലായം വിളിച്ച യോഗത്തിലെക്കാൾ കൂടുതൽ നേതാക്കൾ അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ പങ്കെടുത്തു. തെര‌ഞ്ഞെടുപ്പിൽ സമാന്തരമായി മത്സരിച്ച വിജയം മുലായംസിംഗ് യാദവിന് സമ്മാനിക്കുമെന്നും അഖിലേഷ് യാദവ് സൂചന നൽകി. അഖിലേഷ് യാദവ് മുലായംസിംഗുമായി കൂടിക്കാഴ്ച നടത്തി.

സമാജ് വാദി പാര്‍ടി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പാര്‍ടിയിൽ നിന്ന് പുറത്താക്കട്ട മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോകും എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ 150 ലധികം എം.എൽ.എമാർ പങ്കെടുത്തു. 200 ഓളം എം.എൽഎമാര്‍ അഖിലേഷിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. പാര്‍ടിയിലെ പ്രമുഖ നേതാക്കളും അഖിലേഷിന് പിന്തുണയുമായി എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.