You are Here : Home / News Plus

പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്

Text Size  

Story Dated: Saturday, December 31, 2016 08:36 hrs UTC

പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷപരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. 

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ തീവ്രവാദ വിരുദ്ധ സേനയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ സാധ്യത കൂടുതലെന്നാണ് മുന്നറിയിപ്പ്. ഗോവ, പൂണെ, മുംബൈ കൊച്ചി എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ബീച്ച് പാര്‍ട്ടിയിലും ക്ലബ്ബുകളിലെ ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.