You are Here : Home / News Plus

ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി

Text Size  

Story Dated: Monday, January 02, 2017 08:54 hrs UTC

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ കൂടുതല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി. പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനാറ ബാങ്ക് തുടങ്ങിയവയാണ് പലിശ നിരക്ക് കുറച്ചത്. 

0.38 ശതമാനം മുതല്‍ 0.90 ശതമാനം വരെയാണ് പലിശ നിരക്കിലെ ഇളവ്. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി യെസ് ബാങ്ക് എന്നിവയും പലിശ നിരക്ക് കുറച്ചു. ഇതോടെ ഈ ബാങ്കുകളില്‍ നിന്നെല്ലാം എടുത്ത ഭവന-വാഹന വായ്പ പലിശ നിരക്കില്‍ കുറവ് വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.