You are Here : Home / News Plus

കെഎസ്ആര്‍ടിസി പ്രതിസന്ധി; ബുധനാഴ്ച സൂചനാ പണിമുടക്ക്

Text Size  

Story Dated: Monday, January 02, 2017 08:56 hrs UTC

കെഎസ്ആര്‍ടിസി ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ മറ്റന്നാള്‍ നിശ്ചയിച്ച സൂചനപണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ശമ്പളത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മറ്റന്നാള്‍ സൂചനാ പണിമുടക്ക്. മന്ത്രി പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സിപിഐ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കി.

അതേ സമയം നഷ്ടം കുറക്കാനായി ഡീസല്‍ വാറ്റ് നികുതിയില്‍ ഇളവ് വേണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിന് കത്ത് നല്‍കി. നഷ്ടം കുറക്കുന്നതിന്റെ ഭാഗമായാണ് ഡീസലിനുള്ള വാറ്റ് നികുതിയില്‍ ഇളവ് തേടി സര്‍ക്കാരിനെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.