You are Here : Home / News Plus

പുതുവർഷത്തിലെ ശമ്പളവും പെൻഷനും ഇന്നുമുതൽ വിതരണം ചെയ്യും

Text Size  

Story Dated: Tuesday, January 03, 2017 06:48 hrs UTC

പുതുവർഷത്തിലെ ശമ്പളവും പെൻഷനും ഇന്നുമുതൽ വിതരണം ചെയ്യും. മുഴുവൻ പണവും ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മൂന്ന് ദിവസത്തേക്ക് വേണ്ട പണം ബാങ്കിലും ട്രഷറിയിലും നീക്കിയിരുപ്പുണ്ടെന്നാണ് കണക്കുകൂട്ടൽ. 

രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നുമുതൽ ജീവനക്കാർക്ക് പുതുവർഷത്തിലെ ശമ്പളവും പെൻഷനും വിതരണം ചെയ്ത് തുടങ്ങും. സർക്കാർ മേഖലയിൽ 3600 കോടി രൂപയും, സ്വകാര്യ മേഖലയിൽ മൂവായിരം കോടിയോളവുമാണ് ആവശ്യം. 

ഡിസംബർ 30ന് റിസർവ് ബാങ്ക് അനുവദിച്ച 400 കോടിയടക്കം, എസ്ബിടിയിൽ 1400 കോടി രൂപ നീക്കിയിരുപ്പുണ്ട്. ട്രഷറിയിൽ 660 കോടിയിലേറെയും ബാക്കിയുണ്ട്. മൂന്ന് ദിവസത്തേക്ക് വിതരണം ചെയ്യാൻ ഈ തുക മതിയാകുമെന്നാണ് കണക്കുകൂട്ടൽ. 

ശമ്പളവും പെൻഷനും കൃത്യമായി എക്കൗണ്ടുകളിൽ എത്തുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പക്ഷേ എത്രരൂപ പിൻവലിക്കാനാകും എന്ന കാര്യത്തിൽ സർക്കാരിന് ഉറപ്പുപറയാനാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.