You are Here : Home / News Plus

കെഎസ്ആർടിസി പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച

Text Size  

Story Dated: Tuesday, January 03, 2017 06:49 hrs UTC

കെഎസ്ആർടിസിയിൽ  പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ പത്തിന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ശമ്പളവും പെൻഷനും വിതരണം ചെയ്യുക, വാഗ്ദാനം ചെയ്ത ഡിഎ അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

സിപിഐ സംഘടനയായ ട്രാൻസ്പോർട്ട് എംപ്ലോയീസ്യൂണിയനും യുഡിഎഫ് സംഘടനയായ ടിഡിഎഫും നാളെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു സംഘടനയായ കെഎസ്ആര്‍ടിഇഎ  ഇന്ന് മുതൽ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ റിലേ നിരാഹാരസമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.