You are Here : Home / News Plus

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

Text Size  

Story Dated: Tuesday, January 03, 2017 06:50 hrs UTC

ജമ്മു-കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. സോപോറിലൂടെ ഒരു തീവ്രവാദ സംഘം കടന്നുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് ഒരു ഭീകരനെ വധിക്കാനായത്. ലഷ്‌കറ തൊയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത്. എ കെ 47 തോക്കും വെടിമരുന്നും കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.