You are Here : Home / News Plus

കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Text Size  

Story Dated: Tuesday, January 03, 2017 09:30 hrs UTC

കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി മഹാദേവ് പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിക്മംഗ്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോടെ മന്ത്രിയെ വിളിക്കാന്‍ പോയ സഹായികളാണ് മഹാദേവ് പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജെഡിഎസ് നേതാവായിരുന്ന മഹാദേവ് പ്രസാദ് അടുത്തിടെയാണ് കോണ്‍ഗ്രസിലേക്കെത്തിയത്. അഞ്ച് തവണ ഗുണ്ടല്‍പേട്ടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ മഹാദേവ് പ്രസാദ് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പമാണ് ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.