You are Here : Home / News Plus

ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

Text Size  

Story Dated: Tuesday, January 03, 2017 09:31 hrs UTC

ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐസിയുവിൽ നിന്ന് മാറ്റി. പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരമെന്നും ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ  റിപ്പോർട്ടിൽ പറയുന്നു. 

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരവും അസുഖവിവരങ്ങളും സംബന്ധിച്ച് ഗവർണർ സി വിദ്യാസാഗർ റാവു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടുകളുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഒരു വിവരാവകാശഅപേക്ഷയ്ക്ക് മറുപടിയായാണ് മരണദിവസം ഡിസംബർ ഏഴിന് ഗവർണർ നൽകിയ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. ജയലളിതയുടെ മരണസമയവും കാരണവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്നതിന്‍റെ തെളിവായാണ് റിപ്പോർട്ട് നൽകിയിരിയ്ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.