You are Here : Home / News Plus

ഹൈദരാബാദില്‍ 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു

Text Size  

Story Dated: Tuesday, January 03, 2017 09:32 hrs UTC

ഹൈദരാബാദില്‍ നിന്നും എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ്  2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു.രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി 93 ലക്ഷം രൂപ പിടിച്ചെടുത്തു. 

നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദ്രാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്‌ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് പിടികൂടിയത്. നവംബര്‍ 8നും 30നും ഇടയില്‍ 2700 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണബിസ്‌ക്കറ്റ് ഹൈദ്രാബാദില്‍ ഇറക്കുമതി ചെയ്തുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വ്യക്തമാക്കിയത്. അസാധുനോട്ടുകളായ 500,1000 രൂപ ഉപയോഗിച്ചാണ് 8000 കിലോയുടെ ഇടപാട് നടത്തിയത്. അസാധു നോട്ട് സ്വീകരിച്ച് ജുവലറികള്‍ സ്വര്‍ണ്ണവില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.