You are Here : Home / News Plus

സിപിഎം പിബി യോഗം ഇന്ന്

Text Size  

Story Dated: Thursday, January 05, 2017 05:26 hrs UTC

അ‍ഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, കേരള ഘടകത്തിലെ സംഘടനാവിഷയങ്ങള്‍ എന്നീ ചര്‍ച്ചകള്‍ക്കായി സിപിഐഎം പിബി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിഎസ് വിഷയത്തിലുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ക്കെതിരെയുളള സംഘടനാ നടപടിക്കാര്യങ്ങളില്‍ ഇന്നത്തെ പിബി തീരുമാനം നിര്‍ണായകമാണ്.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണെങ്കിലും സിപിഎമ്മിനോ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ കാര്യമായ സ്വാധിനമില്ലാത്ത സ്ഥലങ്ങളായതിനാല്‍ തെരഞ്ഞെടുപ്പ് നീക്ക്പോക്ക് മാത്രമായിരിക്കും പിബി കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ചയാകുക. അതേസമയം ചൂടേറിയ ചര്‍ച്ചകള്‍ക്കും നിര്‍ണായക തീരുമാനങ്ങള്‍ക്കും കാരണമാകുന്ന ഒരുപിടി കേരള വിഷയങ്ങളാണ് സിപിഎം നേതൃയോഗങ്ങളെ ശ്രദ്ദേയമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.