You are Here : Home / News Plus

പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്; എംഡി വിദേശത്തേക്ക് കടന്നു

Text Size  

Story Dated: Thursday, January 05, 2017 07:54 hrs UTC

പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട്ടെ പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. കൊച്ചി സിറ്റി അസി.കമീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട്ടെ പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തിയത്.

അതേസമയം, സ്ഥാപനത്തിന്റെ എം ഡിയും പ്രമുഖ മതപണ്ഡിതനുമായ എം.എം. അക്ബര്‍ വിദേശത്തേക്ക് രക്ഷപെട്ടതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെ സ്കൂളിലേക്ക് വിവാദപുസ്തകം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് എം.എം അക്ബറാണെന്ന് പൊലീസ് പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തു. എം.എം അക്ബറിനെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യനും തീരുമാനിച്ചിരുന്നു.എന്നാല്‍ എം.എം.അക്ബര്‍ ഒരു മാസം മുമ്പ് വിദേശത്തേക്ക് പോയതായി പൊലീസ് തിരിച്ചറിഞ്ഞു. ഖത്തറിലേക്കാണ് രക്ഷപെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.