You are Here : Home / News Plus

ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി

Text Size  

Story Dated: Thursday, January 05, 2017 07:57 hrs UTC

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട എംപി ശശികലയും, തമിഴ് തെലുങ്കു യുവശക്തി  എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
 
ജയലളിതയുടെ ചികിത്സയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ ശശികല ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും, മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും  ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ശശികല പുഷ്പ ഹര്‍ജിയില്‍ വ്യക്‌തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.