You are Here : Home / News Plus

പൊതു ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

Text Size  

Story Dated: Friday, January 06, 2017 09:29 hrs UTC

 പൊതു ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബജറ്റ് മാറ്റിവയ്ക്കാൻ ഉത്തരവ് നല്‍കാനിടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളും വ്യക്തമാക്കി. ഫെബ്രുവരി നാലിന് വോട്ടെടുപ്പ് തുടങ്ങാനിരിക്കെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.
 
വിഷയം ഇന്ന് സുപ്രീം കോടതിയിലുമെത്തി. ബജറ്റ് അവതരണം മാർച്ചിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ ഉൾപ്പെട്ട ബഞ്ചിനു മുമ്പാകെ എത്തി. ഇത് അടിയന്തരമായി കേൾക്കണം എന്നായിരുന്നു ഹർജിക്കാരനായ എംഎൽ ശർമ്മയുടെ ആവശ്യം. എന്നാൽ ഹർജിക്ക് അടിയന്തര സ്വഭാവം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് പിന്നീട് കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.