You are Here : Home / News Plus

ആന ചവിട്ടിക്കൊന്നെന്ന് സംശയിക്കപ്പെട്ടയാളുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു

Text Size  

Story Dated: Friday, January 06, 2017 09:30 hrs UTC

തട്ടേക്കാട് വനത്തില്‍ കഴിഞ്ഞ ദിവസം നായാട്ട് സംഘത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിലല്ലെന്ന് സൂചന. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വെടിയുണ്ടയും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് തട്ടേക്കാട് വനത്തിനുള്ളില്‍ നിന്ന് രണ്ട് പേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ വനത്തിനുള്ളില്‍ എന്തിന് പോയെന്ന അന്വേഷണത്തനൊടുവില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളും ടോര്‍ച്ച് പോലുള്ള മറ്റു് സാധനങ്ങളും വനത്തിനുള്ളില‍ നിന്ന് കണ്ടെടുത്തു. ഇതോടെയാണ് ഇവര്‍ നായാട്ടിനാണ് വനത്തിലെത്തിയതെന്ന് വനംവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അനുമാനിച്ചത്. പരിക്കേറ്റ തട്ടേക്കാട് സ്വദേശി ടോണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബേസില്‍ എന്നയാള്‍ ഇപ്പോഴും ചികിത്സയിലാണ്. ആന ചവിട്ടിയതിന് സമാനമായ പരിക്കുകളാണ് ബേസിലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് നായാട്ടിനിടെ അവരെ കാട്ടാനക്കൂട്ടം ആക്രമിച്ചതാവാമെന്ന നിഗമനത്തില്‍ വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.