You are Here : Home / News Plus

അമേരിക്കയില്‍ വെടിവെയ്പ്പ്; 5 പേര്‍ മരിച്ചു, അക്രമി പിടിയില്‍

Text Size  

Story Dated: Saturday, January 07, 2017 05:14 hrs UTC

അമേരിക്കയിലെ ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിവയ്പ്. അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് വെടിവെയ്‌പ്പ് ഉണ്ടായത്. സ്റ്റാര്‍വാര്‍സ് ടീ ഷര്‍ട്ട് ധരിച്ച യുവാവ്, വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍നിന്നുകൊണ്ടാണ് വെടിയുതിര്‍ത്തത്. ഫ്ലോറിഡയ്‌ക്ക് അടുത്താണ് വെടിവെയ്പ്പ് ഉണ്ടായ ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍ അന്താരാഷ്ട്ര വിമാനത്താവളം. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.