You are Here : Home / News Plus

പിണറായി വിജയന്റെ ഭാര്യയുടെ നിയമനം: അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Text Size  

Story Dated: Sunday, January 08, 2017 05:28 hrs UTC

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കണം  എന്നാവശ്യപ്പെട്ട് ഗവര്‍‌ണര്‍ക്ക് പരാതി. പിണറായുടെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം വി എസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണം എന്നാണ് ആവശ്യം. ഇതു സംബന്ധിച്ചുള്ള പരാതി വിജിലന്‍സ് ഡയറക്ടര്‍ പൂഴ്ത്തിയെന്നും പൊതു പ്രവര്ത്തകനായ അഡ്വ പി റഹീം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചു.

ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം കത്തിപ്പടരുമ്പോഴായിരുന്നു വിഎസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനവും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ കാലത്തും ബന്ധു നിയമനം നടന്നുവെന്ന് എല്‍ഡിഎഫ് ആരോപിച്ചപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു യുഡിഎഫിന്റെ മറുപടി. പൊതു പ്രവര്‍ത്തകനായ അഡ്വ.പി റഹീം വി എസ് സര്‍ക്കാരിന്റെ കാലത്തെ നിയമങ്ങള്‍ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി.പിണറായി വിജയന്റെ ഭാര്യ കമലയെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട 15 നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് വിജിലന്ഡസ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. പരാതി നല്‍കിയ മാസങ്ങള്‍ പിന്നിട്ടിട്ടും വിജിലസന്‍സ് ഡയറക്ടറുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് റഹീമിന്റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.