You are Here : Home / News Plus

അരി വില കുതിക്കുന്നു

Text Size  

Story Dated: Sunday, January 08, 2017 08:45 hrs UTC

സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു കിലോ ജയ അരിയ്ക്ക് 40 രൂപയായി. മട്ട അരിക്ക് 38 ആണ് വില. കൊടു വരള്‍ച്ച കാരണം ആന്ധ്രയിലും തമിഴ്നാട്ടിലും ഉല്‍പ്പാദനം കുറഞ്ഞതാണ് അരി വില കൂടാൻ കാരണം.

ഇങ്ങനെ പോയാല്‍ ചോറുണ്ണുന്നത് മലയാളിക്ക് നിര്‍ത്തേണ്ടി വരും. അത്ര കണ്ടാണ് വില കൂടിയിരിക്കുന്നത്. കേരളത്തിന്‍റെ ഇഷ്ടബ്രാൻഡായ ജയ അരിയാണ് ചരിത്രത്തിലാദ്യമായി കിലോയ്ക്ക് നാല്‍പ്പതിലേക്കെത്തിയത്. ഒരുമാസം മുൻപ് വില 35 രൂപ. മട്ട അരി കിലോയ്ക്ക് 38 ആയി. ഒരു  മാസം മുൻപ് 34 ആയിരുന്നു. സുരേഖ 32 ല്‍ നിന്ന് 37. പൊന്നി 32 ല്‍‍ നിന്ന് 36.പച്ചരി 29 ല്‍ നിന്ന് 33 എന്നിങ്ങനെയാണ് നമ്മുടെ സംസ്ഥാനത്തെ പുതിയ അരിവില. ആന്ധ്രയില്‍ നിന്ന് അവസാനമായി കേരളത്തിലേക്ക് വാഗണെത്തിയത് കഴിഞ്ഞ സെപ്റ്റംബറില്‍. തമിഴ്നാട്ടില്‍ വരള്‍ച്ച കാരണം അരി ഉല്‍പ്പാദനം കുറഞ്ഞപ്പോള്‍  ആന്ധ്രയെയാണ് ഇപ്പോളവര്‍ ആശ്രയിക്കുന്നത്. ഇത് കാരണം കേരളത്തിലെക്ക് അരിയെത്തുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.