You are Here : Home / News Plus

മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം

Text Size  

Story Dated: Sunday, January 08, 2017 08:51 hrs UTC

ബന്ധുനിയമന വിവാദം മുഖ്യമന്ത്രിയിലേക്കും. നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലൻസ് പൂഴ്ത്തിയെന്ന് ആരോപിച്ച് പരാതിക്കാരൻ ഗവർണ്ണറെ സമീപിച്ചു.

ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങി. മുൻ മന്ത്രി ഇ പി ജയരാജൻ, പികെ ശ്രീമതിയുടെ മകൻ പി കെ സുധീർ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആൻറണി എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത വിജിലൻസ്, മുഖ്യമന്ത്രിയെ ഒഴിവാക്കിയതാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്. നിയമനത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട്, പ്രതിപക്ഷം നാളെ വിജിലൻസ് ഡയറ്കടർക്ക് കത്ത് നൽകും.

അതിനിടെ,  മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലൻസ് പൂഴ്ത്തിയെന്ന് ആരോപിച്ച്, പരാതിക്കാരനായ പി റഹീം ഗവർണ്ണറെ സമീപിച്ചു.

മുൻ ഇടത് സർക്കാരിൻറെ കാലത്ത്, പിണറായി വിജയന്റെ ഭാര്യ കമല വിജയനെ സാക്ഷരതാ മിഷനിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ പി റഹീം വിജിലൻസിനെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.