You are Here : Home / News Plus

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് തള്ളി മുഖ്യമന്ത്രി

Text Size  

Story Dated: Monday, January 09, 2017 05:13 hrs UTC

വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാരിനെ വഴിപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും സമരം ശരിയായ നടപടിയല്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി ആദ്യമായല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണം നടക്കണമെന്നാണ് സർക്കാർ നിലപാട് . നടപടി സ്വീകരിക്കുമ്പോൾ വികാരമുയരുന്നത് സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും പങ്കെടുത്തു . ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാറിന് കടുത്ത തലവേദനയാകുന്നതിനിടെയാണ് അവധിയെടുത്തുള്ള പ്രതിഷേധവും. കാഷ്വല്‍ ലീവെടുത്തുള്ള അവധിക്കാണ് അസോസിയേഷന്റെ ആഹ്വാനമെന്നതിനാല്‍ അപേക്ഷയില്‍ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അനുമതി ആവശ്യമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.