You are Here : Home / News Plus

ദേശീയതയെ അംഗീകരിക്കുന്നില്ലെങ്കില്‍ കമലിന് രാജ്യം വിടാമെന്ന് ബിജെപി

Text Size  

Story Dated: Monday, January 09, 2017 08:08 hrs UTC

സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി. എസ്‍ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളത്തിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെഗുവേരയുടെ ചിത്രങ്ങളെടുത്തുമാറ്റണമെന്നും എ എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

ദേശീയതയെ അംഗീകരിക്കുന്നില്ലെങ്കില്‍ കമലിന് രാജ്യം വിടാമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് കമല്‍ തീവ്രവാദിയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞുവച്ചു. ദേശീയഗാന വിവാദത്തെ ചൊല്ലി കമലും, ബിജെപിയും തമ്മിലുള്ള പോര് വീണ്ടും മുറുകുകയാണ്. ഏറ്റവുമൊടുവിലായി എം ടിക്കെതിരായ ബിജെപിയുടെ കടന്നാക്രമണത്തേയും കമല്‍ വിമര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.