You are Here : Home / News Plus

നോട്ട് പിന്‍വലിച്ചത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമെന്ന് റിസര്‍വ് ബാങ്ക്

Text Size  

Story Dated: Tuesday, January 10, 2017 08:17 hrs UTC

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. റിസര്‍വ് ബാങ്ക് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധവമായ വിശദീകരണമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാഡിംഗ് കമ്മിറ്റിക്ക് നല്‍കിയത്.

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന കള്ളനോട്ടും കള്ളപ്പണവും തടയുന്നതിന് വലിയ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് നവംബര്‍ ഏഴിന് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ എട്ടിന് അടിയന്തരയോഗം ചേര്‍ന്ന് നോട്ട് അസാധുവാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കോണ്‍ഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി ചെയര്‍മാനായ സമിതിയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.