You are Here : Home / News Plus

മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

Text Size  

Story Dated: Tuesday, January 10, 2017 08:19 hrs UTC

 ഉന്നയിച്ച ആവശ്യങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ നിരവധി പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല. പ്രതിഷേധം അറിയിക്കാനുള്ള അവസാന ശ്രമമെന്ന നിലക്കാണ് കൂട്ട അവധിയിലേക്ക് നീങ്ങിയത്. അവധി പ്രതിഷേധം സര്‍ക്കാറിനെതിരായ നീക്കമായി മുഖ്യമന്ത്രി കണ്ടതിലാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം. സ്വയം വിരമിക്കല്‍, അവധി തുടങ്ങിയ പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് നിര്‍ണ്ണായക സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പോകാനിടയുണ്ടെന്ന സൂചനകള്‍ ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ധനമന്ത്രി അടക്കമുള്ളവര്‍ അനുനയനീക്കത്തിനൊരുങ്ങിയത്. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയോടും കെഎം എബ്രഹാമിനോടും ആവശ്യപ്പെട്ടതായാണ് വിവരം. സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന കിഫ്ബി പദ്ധതിക്ക് പിന്നില്‍ ധനമന്ത്രിക്കൊപ്പം കെഎം എബ്രഹാമിനും നിര്‍ണ്ണായക സ്ഥാനമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.