You are Here : Home / News Plus

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, January 11, 2017 05:25 hrs UTC

എന്‍ഡോസള്‍ഫാന്‍ ദുരിതബാധര്‍ക്ക് മൂന്ന് മാസത്തിനകം നിശ്ചിച്ച നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. കീടനാശിനി കമ്പനികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാവുന്നതാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം.
ഡിവൈഎഫ്‌ഐ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് നീതികിട്ടിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിശ്ചയിച്ച 5 ലക്ഷം രൂപ നഷ്ടപരിഹാരം മൂന്ന് മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കഹേര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.