You are Here : Home / News Plus

നോട്ട്മാറാന്‍ ക്യൂ നിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ കുടുബങ്ങള്‍ക്ക് 2 ലക്ഷം ധനസഹായം

Text Size  

Story Dated: Wednesday, January 11, 2017 10:58 hrs UTC

നോട്ട് മാറാന്‍ ക്യൂ നിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരൂഹസാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമിതി സമഗ്രമായി പരിശോധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.