You are Here : Home / News Plus

രാജിസന്നദ്ധ അറിയിച്ച് സര്‍ക്കാരിന് പോള്‍ ആന്‍റണിയുടെ കത്ത്

Text Size  

Story Dated: Thursday, January 12, 2017 04:48 hrs UTC

ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ രാജിസന്നദ്ധ അറിയിച്ച് സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയുടെ കത്ത്. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെ് വ്യവസായ മന്ത്രി എസി മൊയ്തീന് ആണ് കത്ത് നല്‍കിയത്. വ്യവസായ വകുപ്പ് കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്തിമ തീരുമാനം സര്‍ക്കാരിന്‍റെതാണെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്തില്‍ പോള്‍ ആന്‍റണി ചൂണ്ടിക്കാട്ടുന്നു. ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.