You are Here : Home / News Plus

പോൾ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി

Text Size  

Story Dated: Thursday, January 12, 2017 07:32 hrs UTC

ബന്ധുനിയമന വിവാദത്തില്‍ രാജിസന്നദ്ധ അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീൻ . പുറത്ത് വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ഒരുദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാൻ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും പോൾ ആന്‍റണിയുടെ പ്രവര്‍ത്തനങ്ങളിൽ തൃപ്തനാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി എസി മൊയ്തീന് പോള്‍ ആന്‍റണി കത്ത് നല്‍കി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.