You are Here : Home / News Plus

കേരളത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം

Text Size  

Story Dated: Friday, January 13, 2017 07:49 hrs UTC

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടുന്നു. കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പിന്നെയും പ്രതിസന്ധി നേരിടുകയാണെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

വരള്‍ച്ച രൂക്ഷമാകുന്ന സംസ്ഥാനത്ത് വരുന്ന മാസങ്ങളില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഔര്‍ജ്ജ മന്ത്രിയെ ധരിപ്പിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ ലോഡ്ഷെഡിങ് വേണ്ടിവരുമോയെന്ന കാര്യവും കെ.എസ്.ഇ.ബി പരിശോധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.