You are Here : Home / News Plus

എയര്‍ഇന്ത്യ വിമാനങ്ങളില്‍ ഇനി സ്ത്രീ സംവരണ സീറ്റുകള്‍

Text Size  

Story Dated: Friday, January 13, 2017 07:55 hrs UTC

ബസ്, ട്രെയിന്‍ എന്നിവയുടെ മാതൃകയില്‍ വിമാനങ്ങളിലും നിശ്ചിത എണ്ണം സീറ്റുകള്‍ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലെ ആറ് സീറ്റുകളായിരിക്കും സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വെയ്ക്കുന്നത്. സമീപകാലത്ത് വിമാനങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം.

എക്കണോമി ക്ലാസിലെ മൂന്നാം നിര മുഴുവനായി സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കും. ജനുവരി 18 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര സര്‍വ്വീസുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് അനില്‍ മേത്ത അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.