You are Here : Home / News Plus

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്

Text Size  

Story Dated: Friday, January 13, 2017 07:57 hrs UTC

ഒരു മാസമായി തുടരുന്ന സിനിമപ്രതിസന്ധിക്കിടെ തീയറ്റര്‍ ഉടമകളുടെ സംഘടനായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. വിലക്ക് മറികടന്ന് ഫെഡറേഷനിലെ 15 തീയറ്ററുകളില്‍ കൂടി തമിഴ് ചിത്രം ഭൈരവ ഇന്ന് പ്രദര്‍ശിപ്പിച്ചു.സംഘടന വിട്ട തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളും നാളെ കൊച്ചിയില്‍ നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കും.

ഒരു മാസം പിന്നിട്ട സിനിമ സമരമാണ് തീയറ്റര്‍ ഉടമകളുടെ സംഘടനയായി  എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍പ്പിലേക്ക് നയിച്ചിരിക്കുന്നത്. തിയറ്റര്‍ ഉടമകള്‍ നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ നാളെ കൊച്ചിയില്‍ പുതിയ സംഘടന  രൂപീകരിക്കും. നിലവില്‍ എക്‌സിബിറ്റേഴസ് ഫെഡറേഷന് കീഴിലുള്ള 45 തീയറ്ററുകളിലാണ് വിലക്ക് മറികടന്ന് തമിഴ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിക്കുന്നത്. ഈ തീയറ്റര്‍ ഉടമകളെല്ലാം യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ തീയറ്റര്‍ ഉടമകളെ കൂടി പുതിയ സംഘടനയില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. 350ഓളം തീയറ്ററുകളാണ് ഫെഡറേഷന് കീഴിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.