You are Here : Home / News Plus

ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Saturday, January 14, 2017 04:14 hrs UTC

ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിധി നടപ്പാക്കാൻ ഒരു വര്‍ഷത്തെ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ മാദ്യശാല ഉടമകൾ സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീംകോടതി തള്ളി.

ദേശീയ-സംസ്ഥാന പാതകൾക്ക് അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലായിരുന്നു മദ്യശാലകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിധിയിൽ ഇളവ് നൽകണമെന്നും, അല്ലെങ്കിൽ മദ്യശാലകൾ അടച്ചുപൂട്ടാൻ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് മാഹിയിലെ മദ്യശാലാ ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികൾ തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.