You are Here : Home / News Plus

റേഷൻ പ്രതിസന്ധി: ഇടപെടണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിലേക്ക്

Text Size  

Story Dated: Saturday, January 14, 2017 04:21 hrs UTC

 റേഷൻ പ്രതിസന്ധി പരിഹരിക്കാൻ  ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക്. വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമത്തിന് രൂപം നൽകിയ മുൻ യുപിഎ സർക്കാരിനെ വിമർശിക്കുന്നത് കാര്യമറിയാതെയാണെന്ന് മുൻ കേന്ദ്രഭക്ഷ്യസഹമന്ത്രി കെ വി തോമസ് വിശദീകരിച്ചു.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതോടെ  നഷ്ടമായ രണ്ടു ലക്ഷം മെട്രിക് ടൺ റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.ഭക്ഷ്യ കമ്മി നേരിടുന്ന കേരളത്തിന് കൂടുതൽ അരിക്ക് അർഹതയുണ്ട്. അരി മിച്ച സംസ്ഥാനമായ ജാർഖണ്ഡ്,കുറഞ്ഞ ജനസംഖ്യയുളള ആസാം തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ കേരളത്തിന് ലഭിക്കുന്ന റേഷൻ വിഹിതം കുറവാണെന്ന് സംസ്ഥാനം വാദിക്കുന്നു.

ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാനെ കാണുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.