You are Here : Home / News Plus

തീയേറ്റർ സമരം പിന്‍വലിച്ചു

Text Size  

Story Dated: Saturday, January 14, 2017 10:08 hrs UTC

പുതിയ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യാതെയുള്ള തിയേറ്റർ സമരം പിൻവലിച്ചു. ഇന്ന് മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദർശനം തുടങ്ങുമെന്ന് എക്സിബിറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബർട്ടി ബഷീർ അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. 26ന് വിളിച്ചിരിക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ലിബർട്ടി ബഷീർ പറയുന്നത്. 

പുതിയ സംഘടന തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം. അതിനിടയില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനെ മറികടക്കാൻ തീയേറ്റർ ഉടമകൾ പുതിയ സംഘടനയ്ക്ക്  ഇന്ന്  കൊച്ചിയിൽ രൂപം നൽകും. നടൻ ദിലീപിന്റെയും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ സാന്നിധ്യത്തിലാകും സംഘടനാ രൂപികരണം. സിനിമാ പ്രതിസന്ധിക്ക് കാരണം ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിൽ ഫെഡറേഷൻ വിട്ട തീയറ്റർ ഉടമകളും നിർമാതാക്കളും പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.