You are Here : Home / News Plus

കമലിനെതിരായ വിദ്വേഷ പ്രസ്താവന: ബിജെപിയില്‍ ഭിന്നത

Text Size  

Story Dated: Saturday, January 14, 2017 10:10 hrs UTC

കമലിനെതിരായ വിദ്വേഷ പ്രസ്താവനയെ ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിൽ കടുത്ത ഭിന്നത. കമൽ രാജ്യം വിട്ട് പോകണമെന്ന എൻ രാധാകൃഷ്ണന്‍റെ നിലപാടിനെതിരെ അതി ശക്തമായി പ്രതികരിച്ച്  മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സികെ പ്ദമനാഭൻ രംഗത്തെത്തി. ഇതോടെ തിങ്കളാഴ്ച കോട്ടയത്ത് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിലും  വിഷയം ചൂടേറിയ വാദപ്രതിവാദങ്ങൾക്കിടയാക്കുമെന്ന് ഉറപ്പായി

സംവിധായകൻ കമൽ രാജ്യം വിട്ട് പോകണമെന്ന  സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പ്രസ്താവനയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനിടക്ക് കടുത്ത ഭിന്നിപ്പിനിടയാക്കിയത്. പൊതു സമൂഹത്തിൽ പാര്‍ട്ടിക്ക് പ്രസ്താവന ദോഷം ചെയ്തെന്ന നിലപാടിലാണ് വലിയൊരു വിഭാഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.