You are Here : Home / News Plus

സുരേഷ് ഗോപിയുടെ എം.പി. ഫണ്ടിൽ നിന്നും ചെലവായിട്ടുള്ളത് വെറും 28 ലക്ഷം രൂപ

Text Size  

Story Dated: Sunday, January 15, 2017 08:25 hrs UTC

സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക. ഞാൻ ചിലവഴിച്ചതിനേക്കാൾ മൂന്നിരട്ടി അധികമായി എം.പി.ഫണ്ട് ശ്രീ.സുരേഷ് ഗോപി ചെലവാക്കിയെന്ന മുട്ടൻ നുണ പ്രചരിപ്പിക്കുന്നതായി സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. എന്നാൽ വസ്തുത ഇതാണ്. മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ സുരേഷ് ഗോപിയുടെ എം.പി. ഫണ്ടിൽ നിന്നും ചെലവായിട്ടുള്ളത് വെറും 28 ലക്ഷം രൂപ മാത്രമാണ്. അതായത് വെറും 5.5 ശതമാനം മാത്രം! ഇപ്പോഴത്തെ കണക്ക് പ്രകാരം 77.17% തുക എന്റെ എം.പി.ഫണ്ടിൽ നിന്നും ചെലവഴിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ടേമിൽ നൂറു ശതമാനം തുകയും ചെലവഴിച്ചിട്ടുമുണ്ട്. സുരേഷ് ഗോപി എം.പി.ഫണ്ട് 5 % മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നത് ചൂണ്ടിക്കാണിക്കാനോ, അതിന്റെ പേരിൽ അദ്ദേഹത്തെ ചെറുതായി കാണിക്കാനോ ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തെ മുൻനിർത്തി അദ്ദേഹത്തിന്റെ അനുയായികൾ നടത്തുന്ന വ്യാജപ്രചരണത്തെ തുറന്ന് കാണിക്കാൻ നിർബന്ധിതനായെന്ന് മാത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.