You are Here : Home / News Plus

അറസ്റ്റ് ഭയന്ന് കോളേജ് ഉടമ ടോംസി ജോസഫ് തമിഴ്‌നാട്ടിലേയ്ക്ക് കടന്നു

Text Size  

Story Dated: Sunday, January 15, 2017 08:41 hrs UTC

കോട്ടയം: വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളജില്‍ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും.പോലീസ് ഇവരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടെ 16 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. അതിനിടെ അറസ്റ്റ് ഭയന്ന് കോളേജ് ഉടമ ടോംസി ജോസഫ് തമിഴ്‌നാട്ടിലേയ്ക്ക് കടന്നു. സാധാരണ അവധി ദിവസങ്ങളിലും തുറന്നുപ്രവര്‍ത്താറുള്ള കോളേജ് ശനിയാഴ്ച അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്, തിങ്കളാഴ്ച നടക്കാനിരിക്കുന്ന രണ്ടാം വര്‍ഷ പരീക്ഷയെക്കുറിച്ച് ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.