You are Here : Home / News Plus

അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം

Text Size  

Story Dated: Monday, January 16, 2017 08:46 hrs UTC

സമാജ്‌വാദി പാർട്ടിയിലെ കുടുംബപ്പോര് പുതിയ തലത്തിലേക്ക്. അധികാരത്തർക്കത്തെ തുടർന്ന് രണ്ടു വഴിക്കായ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും എസ്‌പി അധ്യക്ഷനുമായ മുലായം സിംഗ് യാദവും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നേർക്കുനേർ വരുന്നു. തെരഞ്ഞെടുപ്പിൽ അഖിലേഷിനെതിരേ മത്സരിക്കുമെന്ന് മുലായം പ്രഖ്യാപിച്ചു.

തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും അഖിലേഷ് തയാറാവുന്നില്ലെന്ന് പറഞ്ഞ മുലായം മൂന്നു തവണ അഖിലേഷിനെ ഫോണില്‍ വിളിച്ചുവെങ്കിലും ഒരു തവണ മാത്രമാണ് സംസാരിച്ചത്. അതും ഒരു മിനിട്ടില്‍ താഴെ മാത്രം. ഞാന്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാനുള്ള സന്നദ്ധതപോലും അദ്ദേഹം കാണിച്ചില്ല. തന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ അഖിലേഷിനെതിരെ മത്സരിക്കും. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നം മുലായം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.