You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്

Text Size  

Story Dated: Tuesday, January 17, 2017 05:22 hrs UTC

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. സൈക്കിള്‍ ചിഹ്നത്തിനായുള്ള പോരില്‍ വിജയിച്ച അഖിലേഷ് യാദവ് കോണ്‍ഗ്രസുമായുള്ള സഖ്യം രണ്ടു ദിവസത്തിനകം പ്രഖ്യാപിച്ചേക്കും.

ആഗ്ര, മധുര, ഗാസിയാബാദ്, മുസഫര്‍നഗര്‍ തുടങ്ങി 15 ജില്ലകളിലെ 73 സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. അടുത്ത മാസം 11ന് വോട്ടെടുപ്പ് നടക്കുന്ന ഈ മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ഇന്നു തുടങ്ങും. മുസഫര്‍നഗര്‍ കലാപത്തിനു ശേഷമുള്ള സാഹചര്യം പശ്ചിമ ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയ സമാവാക്യങ്ങള്‍ മാറ്റിയിരുന്നു. ബീഫ് കൈവശം വച്ചതിന് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്‍ലാഖിന്റെ വീടുള്‍പ്പെടുന്ന ദാദ്രിയിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. മുസഫര്‍നഗര്‍ കലാപത്തില്‍ ആരോപണവിധേയനായ സന്ദീപ് സോം ഉള്‍പ്പടെ 149 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.