You are Here : Home / News Plus

യുപിയിൽ എസ്‌പി-കോൺഗ്രസ് സഖ്യം

Text Size  

Story Dated: Tuesday, January 17, 2017 08:31 hrs UTC

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് ധാരണയായി. സഖ്യത്തിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.  ഇപ്പോള്‍ കോണ്‍ഗ്രസ്-എസ്‌പി സഖ്യത്തെക്കുറിച്ചു മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും മഹാസഖ്യത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം,സഖ്യമുണ്ടെങ്കിൽ താൻ മാറിനില്‍ക്കാൻ തയ്യാറാണെന്ന് യുപിയിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീലാ ദീക്ഷിതും ആവർത്തിച്ചു. നേരത്തെ, കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് എസ്‌പി തലവൻ മുലായം സിംഗ് യാദവ് നിലപാടെടുത്തിരുന്നു.

കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തില്‍ ചേരാമെന്ന് എന്‍സിപിയും നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും പ്രഖ്യാപിച്ചു. ലാലുപ്രസാദ് യാദവും മമതാ ബാനര്‍ജിയും പിന്തുണ അഖിലേഷിനാണെന്ന് വ്യക്തമായിട്ടുണ്ട്. അജിത് സിംഗിന്റെ രാഷ്‌ട്രീയ ലോക്ദളുമായും കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ട്. അതേസമയം, സൈക്കിള്‍ ചിഹ്നം നഷ്‌ടമായ മുലായം ക്യാംപ് തുടര്‍നടപടിയെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.