വിവാദ പ്രസ്താവനകളില്‍ സി.കെ പത്മനാഭനും എ.എന്‍ രാധാകൃഷ്ണനുമെതിരെ ബി.ജെ.പി നടപടിയില്ല. വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. ഇപ്പോള്‍ കോട്ടയത്ത് തുടരുന്ന സംസ്ഥാന സമിതിയിലും വിവാദത്തെ ചൊല്ലി കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന ധാരണയിലാണ് നേതാക്കള്‍.
എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും അതിന് സി.കെ.പത്മനാഭന് നല്കിയ പരസ്യ മറുപടിയെയും ചൊല്ലി നേതൃ യോഗം, കോര്‍ കമ്മിറ്റി , സംസ്ഥാന ഭാരവാഹി യോഗം എന്നിവയില്‍ നേതാക്കള്‍ ചേരി തിരിഞ്ഞു. ഇരു നേതാക്കളുടെയും പക്ഷം പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം, ചര്‍ച്ചകള്‍ക്കാടുവില്‍ വിവാദം അടഞ്ഞ അധ്യായമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രഖ്യാപിച്ചു. ഏതെങ്കിലും നടപടികളിലൂടെ വിവാദം കൂടുതല്‍ കൊഴുപ്പിക്കാന്‍ നേതൃത്വം ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം.
Comments